INDIA
അംബാനിയുടെ പുതുതലമുറ കമ്പനിക്ക് അറ്റാദായത്തില്‍ മികച്ച നേട്ടം

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രേഖപ്പെടുത്തുന്നത് മികച്ച വളര്‍ച്ച. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ മൊത്തം വരുമാനത്തില്‍ 12% വര്‍ധനവാണുണ്ടായിരിക്കുന്നത്. മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12% ശതമാനം വര്‍ധന രേഖപ്പെടുത്തി 2,079 കോടി രൂപയിലെത്തി. 2025 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ സംയോജിത അറ്റാദായം 316.11 കോടി രൂപയാണ്. 1.8 ശതമാനമാണ് വര്‍ധന. 2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രതി ഓഹരിക്ക് 0.50 രൂപ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.
Source link