KERALA

അകാലിദള്‍ നേതാവ് സുഖ്‌ദേവ് സിങ് ദിൻഡ്സ അന്തരിച്ചു


ചണ്ഡീഗഢ്: മുതിര്‍ന്ന ശിരോമണി അകാലിദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ്‌ദേവ് സിങ് ദിൻഡ്സ (89) അന്തരിച്ചു. മൊഹാലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പഞ്ചാബ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന സുഖ്‌ദേവ് സിങ് സംസ്ഥാന നിയമസഭയിലും പാര്‍ലമെന്റിലും ദീര്‍ഘകാലം അംഗമായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ്, കായികം ഉള്‍പ്പെടെയുളള പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.


Source link

Related Articles

Back to top button