WORLD

ഓസ്കർ നേടിയ ‘ഫ്ലോ’ സിനിമയ്ക്ക് നന്ദി! കരിമ്പൂച്ചകളെ ആളുകൾ അരുമകളാക്കാൻ തുടങ്ങി


കരിമ്പൂച്ചകൾ ലോകത്ത് പല രാജ്യങ്ങളിലും ദൗർഭാഗ്യത്തിന്റെ പ്രതീകങ്ങളാണ്. കരിമ്പൂച്ചയെ കണ്ടാൽ അതത്ര നല്ല ശകുനമല്ലെന്ന വിശ്വാസം പലയിടങ്ങളിലും ശക്തമാണ്. പൊതുവെ പൂച്ചകളെ ദത്തെടുക്കുന്നവർ കരിമ്പൂച്ചകളോട് അത്ര താൽപര്യം പ്രകടിപ്പിക്കാറില്ലെന്നും പറയപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ സ്ഥിതിയിൽ മാറ്റം വന്നു തുടങ്ങിയത്രേ. കരിമ്പൂച്ചകളെ അരുമകളാക്കാൻ ലോകവ്യാപകമായി ഒരു താൽപര്യം വരുന്നു. ഒരു അനിമേഷൻ സിനിമയാണ് ഇതിനു കാരണം.യൂറോപ്യൻ രാജ്യം ലാത്വിയയിൽ നിന്നുള്ള ഫ്ലോ എന്ന അനിമേഷൻ ചിത്രം ഒരു കരിമ്പൂച്ചയുടെ ജീവിതമാണ് പറയുന്നത്. ഒരു വെളളപ്പൊക്കത്തിൽ ഒരുകൂട്ടം മൃഗങ്ങൾക്കൊപ്പം ഈ കരിമ്പൂച്ച പെട്ടുപോകുന്നതും പിന്നീട് അതിനു സുഹൃത്തുക്കളുണ്ടാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച നിലവാരമുള്ള കഥയും അനിമേഷനും കൊണ്ട് ലോകത്തെ സിനിമാസ്വാദകരുടെ മനം ഫ്ലോ കവർന്നു. അനിമേഷൻ വിഭാഗത്തിൽ ഓസ്കർ അവാർഡും ഇതു നേടി. ഈ ചിത്രം പുറത്തിറങ്ങിയതോടെ കരിമ്പൂച്ചകളെ കൂടുതൽ ആളുകൾ ദത്തെടുക്കാൻ തുടങ്ങി. പലരും ഫ്ലോ എന്നു തന്നെ തങ്ങളുടെ അരുമകൾക്കു പേരും നൽകുന്നുണ്ട്.


Source link

Related Articles

Back to top button