86ലേക്ക് നിലംപൊത്തി രൂപ; എക്കാലത്തെയും വമ്പൻ ഏകദിന തകർച്ച, ചുവപ്പണിഞ്ഞ് ഓഹരി വിപണിയും, നഷ്ടം 8 ലക്ഷം കോടി

രാജ്യാന്തരതലത്തിൽ മറ്റ് കറൻസികളെ തരിപ്പണമാക്കിയുള്ള ഡോളറിന്റെ മുന്നേറ്റത്തിനെതിരെ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യൻ രൂപയ്ക്ക് കനത്ത തകർച്ച. ഇന്ന് ഒറ്റയടിക്ക് 44 പൈസ താഴ്ന്ന് ഡോളറിനെതിരെ മൂല്യം സർവകാല റെക്കോർഡ് താഴ്ചയായ 86.40 വരെയെത്തി. ഒറ്റദിവസം രൂപ നേരിടുന്ന ഏറ്റവും വലിയ ഇടിവാണിത്.യുഎസിൽ തൊഴിലില്ലായ്മനിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), യുഎസ് ഡോളർ ഇൻഡക്സ്, ക്രൂഡ് ഓയിൽ വില എന്നിവ കുതിച്ചുകയറുന്നതുമാണ് രൂപയെ തളർത്തുന്നത്. പുറമേ, ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുന്നതും വീഴ്ചയുടെ ആക്കംകൂട്ടുന്നു. രൂപ ഇടിയുന്നതിന് തടയിടാൻ റിസർവ് ബാങ്ക് പരിശ്രമിക്കുന്നുണ്ട്. വിദേശ നാണയ ശേഖരത്തിൽ നിന്നു ഡോളർ വൻതോതിൽ വിറ്റഴിച്ചാണിത്. എങ്കിലും, രൂപ വൈകാതെ 86.50ലേക്ക് എത്തുമെന്നാണ് വിലയിരുത്തലുകൾ.1) യുഎസിന്റെ മുന്നേറ്റം: യുഎസിൽ ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.2% ആയിരിക്കുമെന്നായിരുന്നു പൊതു പ്രതീക്ഷ. എന്നാൽ, ഇത് 4.1 ശതമാനത്തിലേക്ക് താഴ്ന്നു. ഡിസംബറിൽ 1.55 ലക്ഷം പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരിക്കേ, 2.56 ലക്ഷം പേർക്ക് തൊഴിൽ കിട്ടി. രണ്ടും യുഎസ് സമ്പദ്‍വ്യവസ്ഥ ശക്തമായി കരകയറിയെന്ന സൂചന നൽകുന്നു. ഇതോടെ, യുഎസ് കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവ് ഇനി അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കാൻ വലിയ താൽപര്യം കാണിക്കില്ലെന്ന വിലയിരുത്തലും ശക്തമായി.കൊഴിയുന്ന വിദേശനിക്ഷേംസ്വർണവും മുന്നേറ്റത്തിൽ
Source link