KERALA
‘അദ്ദേഹത്തിന് ഒരു ആധാർ നൽകൂ’; വൈറലായി ലണ്ടനിലെ ഇളനീർ വിൽപ്പന, ഇതിനോടകം വീഡിയോ കണ്ടത് 11 ലക്ഷംപേർ

ബ്രിട്ടീഷുകാരനായ ഒരു വ്യക്തി ലണ്ടൻ തെരുവുകളിൽ ഇളനീർ വിൽക്കുന്നതാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. ഇളനീർ ചെത്തി നൽകുന്നതും ഹിന്ദി സംസാരിക്കുന്നതും വീഡിയോയിൽ കാണാം. കാറിന്റെ പിന്നിൽ പ്രത്യേകമായി സജ്ജീകരിച്ചിടത്ത് ഇളനീർ വെച്ചാണ് വിൽപ്പന. ഹിന്ദിയിൽ വിളിച്ചുപറഞ്ഞുകൊണ്ട് ആവശ്യക്കാരെ ആകർഷിക്കുന്നത് വീഡിയോയിൽ കാണാം. ശുദ്ധമായ ഇളനീർ വെള്ളമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ഒരു ഉപഭോക്താവിനോട് എടുത്തോളൂ എന്ന് പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയിൽ കച്ചവടക്കാർ പ്രത്യേക ശബ്ദത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് സമാനമായി വേഗം വേഗം എന്ന് ഉറക്കെ വിളിച്ചു പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Source link