കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം കൂടുന്നു; വൈകാതെ ഒരുലക്ഷം കടന്നേക്കും, ആശങ്കയോടെ ശാസ്ത്രലോകം

നിലവില്‍ എത്ര കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിക്കുചുറ്റുമുണ്ടാകും? എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 2025 മെയ് മാസത്തെ കണക്കനുസരിച്ച് 11,700-ലധികം സജീവ ഉപഗ്രഹങ്ങള്‍ നിലവില്‍ ഭൂമിയെ ഭ്രമണം ചെയ്യുന്നുണ്ട്. പ്രവര്‍ത്തന രഹിതമായതോ ഡീക്കമ്മീഷന്‍ ചെയ്തതോ ആയവയടക്കം ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 14,900-നടുത്താണ്. അതിനിടെ, കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം റെക്കോര്‍ഡ് വേഗത്തില്‍ വര്‍ദ്ധിക്കുകയാണ് എന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ഒരു ലക്ഷം കടക്കുന്നതോടെ ബഹിരാകാശ ദൗത്യങ്ങള്‍, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍, മലിനീകരണം, എന്നിവ സംബന്ധിച്ച ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുകയാണ്.SpaceX പോലുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളാണ് ഉപഗ്രഹങ്ങളുടെ എണ്ണത്തിലുള്ള നാടകീയമായ കുതിച്ചുചാട്ടത്തിന് പിന്നില്‍. അവരുടെ സ്റ്റാര്‍ലിങ്ക് കൂട്ടായ്മയില്‍ മാത്രം 7,400-ലധികം ഉപഗ്രഹങ്ങളാണുള്ളത്. അതായത് ആകെ സജീവ ഉപഗ്രഹങ്ങളുടെ 60 ശതമാനം. 2024-ല്‍ ശരാശരി ഓരോ 34 മണിക്കൂറിലും ഒരു റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 2,800-ല്‍ അധികം പുതിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതായി ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Source link