KERALA

‘അച്ഛൻ‍ ജീവിച്ചിരിക്കുമ്പോൾ പിൻഗാമിയെക്കുറിച്ച് സംസാരിക്കില്ല’; മോദിയുടെ വിരമിക്കലിൽ ഫഡ്നവിസ്


മുംബൈ: നാഗ്പുരിലെ ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവതിനെ കണ്ടത് വിരമിക്കല്‍ അറിയിക്കാനാണെന്ന ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്തിന്റെ പരാമര്‍ശത്തെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ പിന്തുടര്‍ച്ചക്കാരെക്കുറിച്ച് സംസാരിക്കുന്നത് മുഗള്‍ സംസ്‌കാരം ആണെന്നായിരുന്നു ഫഡ്‌നവിസിന്റെ മറുപടി. ഇപ്പോള്‍ അത്തരം ചര്‍ച്ചയുടെ സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരയേണ്ട ആവശ്യമില്ല. അദ്ദേഹം ഞങ്ങളുടെ നേതാവായി തുടരും. നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029-ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും’, ഫഡ്‌നവിസ് പറഞ്ഞു.


Source link

Related Articles

Back to top button