WORLD

‘അജ്ഞാതശക്തി സംരക്ഷിക്കും’; സാഹിൽ കൊലപാതകം നടത്തിയത് ‘മരിച്ചുപോയ അമ്മ’ പറഞ്ഞിട്ട്, ആൾമാറാട്ടം സ്നാപ്‍ചാറ്റിൽ


മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരഭ് രജ്പുത്തിനെ(29) കൊലപ്പെടുത്താൻ ഭാര്യ മുസ്കാൻ റസ്തഗി കാമുകൻ സാഹിലിനെ ഉപയോഗപ്പെടുത്തിയതിനു പിന്നിൽ ആഭിചാരവും. 2023 നവംബർ മുതൽ മുസ്കാൻ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കടുത്ത അന്ധവിശ്വാസിയായിരുന്ന സാഹിലിനെ കൊലപാതകം തന്റെ ദൗത്യമാണെന്ന് ആൾമാറാട്ടം വഴി വിശ്വസിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നു.സാഹിലിന്റെ മരിച്ചുപോയ അമ്മയാണെന്ന് അവകാശപ്പെട്ടാണ് സമൂഹമാധ്യമമായ സ്നാപ്പ്ചാറ്റിലൂടെ മുസ്കാൻ റസ്തഗി സാഹിലിന് സന്ദേശങ്ങൾ അയച്ചിരുന്നത്. ‘മുസ്കി’ എന്ന യൂസർനെയിമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. മരിച്ചുപോയ അമ്മ മറ്റേതോ ലോകത്തിരുന്ന് സംസാരിക്കുകയാണെന്നും നിർദേശങ്ങൾ പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്നും കടുത്ത അന്ധവിശ്വാസിയായ സാഹിലിനെ വിശ്വസിപ്പിക്കാൻ മുസ്കാന് കഴിഞ്ഞു.


Source link

Related Articles

Back to top button