KERALA

അഞ്ച് തലങ്ങളില്‍ കൂടിക്കാഴ്ചകളും ചർച്ചകളും നടത്താൻ പ്രതിനിധി സംഘം; ചൈനയെയും പാകിസ്താനെയും ഒഴിവാക്കും


ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കാന്‍ നിയോഗിച്ച പ്രത്യേക ദൗത്യ സംഘം നടത്തുന്നത് അഞ്ച് തലങ്ങളിലുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചകളും സംവാദങ്ങളും. ഭരണരംഗം, പാര്‍ലമെന്റുകള്‍, അക്കാദമിക്‌സമൂഹം, മാധ്യമങ്ങള്‍, ഇന്ത്യന്‍ സമൂഹം എന്നിവരുമായി കൂടിക്കാഴ്ചകളും സംവാദങ്ങളും ചര്‍ച്ചകളും ആശയവിനിമയങ്ങളുമാണ് നടത്തുന്നത്. ബുധനാഴ്ച മുതല്‍ വിവിധ ദിവസങ്ങളിലായി 33 രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘം യാത്ര തുടങ്ങും. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) എന്നിവയിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായി സംഘങ്ങള്‍ കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ നിലപാട് വിശദീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.അഞ്ച് തലത്തില്‍ ചര്‍ച്ചകള്‍


Source link

Related Articles

Back to top button