അഞ്ച് വര്‍ഷത്തിനിടെ പ്രധാന ടോള്‍പ്ലാസകളില്‍ നിന്ന് പിരിച്ചെടുത്തത് 14,000 കോടി; ഒന്നാമത് ഗുജറാത്ത്

ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ 10 പ്രധാന ടോള്‍പ്ലാസകളില്‍ നിന്നായി ടോളായി പിരിച്ചെടുത്തത് ഏകദേശം 14,000 കോടി രൂപ. ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ലോക്‌സഭയ്ക്ക് മുൻപാകെ വെച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുപ്രകാരം ഗുജറാത്തിലെ എന്‍എച്ച് 48 കടന്നുപോകുന്ന വഡോദര – ബറൂച്ച് ഭാഗത്തെ ഭര്‍ത്തനയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ടോള്‍ പിരിച്ച ടോള്‍പ്ലാസ. 2019 മുതല്‍ 2024 വരെ 2,043.81 കോടിയാണ് ഇവിടെ പിരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷം 472.65 കോടിരൂപയാണ് ഇവിടത്തെ ടോള്‍പിരിവ്.രാജസ്ഥാനിലെ ഷാജഹാന്‍പുര്‍ ടോള്‍ പ്ലാസയാണ് തൊട്ടുപിന്നില്‍. ഡല്‍ഹിയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന എന്‍എച്ച് 48-ലെ ഗുഡ്ഗാവ് – കോട്പുട്‌ലി – ജയ്പൂര്‍ സ്‌ട്രെച്ചിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,884.46 കോടി രൂപയാണ് ഇവിടെ പിരിച്ചെടുത്തത്.
Source link