അടുത്ത ക്യാപ്റ്റനാര്, രോഹിത്തും കോലിയും ഇനി എത്രനാള്‍?; ഗംഭീറിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

തീര്‍ത്തും വിരസമായ സ്ഥിരത പുലര്‍ത്തുന്നയാളെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെ അദ്ദേഹത്തെ അടുത്തറിയാവുന്ന ആളുകള്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തന്റെ ഭക്ഷണരീതിയില്‍ പോലും മാറ്റംവരുത്താത്ത ഒരാള്‍. ഒരു സാധാരണ ചടങ്ങിന് പോകുമ്പോള്‍ ഡെനിം ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍. വര്‍ഷങ്ങളായി ആ ശീലവും മാറിയിട്ടില്ല. എന്നാല്‍, ക്രിക്കറ്റിലേക്കെത്തുമ്പോള്‍ കര്‍ക്കശമായി പ്രവര്‍ത്തിക്കുന്ന ഒരു ‘ക്രിക്കറ്റ് ബ്രെയിൻ’ ആയി ഗംഭീര്‍ മാറും. തന്ത്രപരമായ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ രീതി ഏറെ വ്യത്യസ്തമാണ്.ജൂലായില്‍ ടി20 ലോകകപ്പ് വിജയത്തോടെ രാഹുല്‍ ദ്രാവിഡ് തന്റെ ചുമതല അവസാനിപ്പിച്ചതിനു പിന്നാലെയാണ് ഗംഭീര്‍ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുത്തിട്ട് ഇപ്പോള്‍ എട്ടുമാസമായി. ഒരു വശത്ത് വലിയ പരാജയങ്ങള്‍ നല്‍കിയ തിരിച്ചടികള്‍ക്കൊപ്പം ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീടനേട്ടവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Source link