KERALA
NEET പരീക്ഷയിലെ വ്യാജഹാൾ ടിക്കറ്റ്; അന്വേഷണം അക്ഷയ സെന്റർ ജീവനക്കാരിയിലേക്ക്, ചോദ്യംചെയ്യാൻ പോലീസ്

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്കിടെ വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർഥി പിടിയിലായ സംഭവത്തിൽ വഴിത്തിരിവ്. നെയ്യാറ്റിൻകര സ്വദേശിയായ അക്ഷയ സെന്റർ ജീവനക്കാരിയാണ് തനിക്ക് ഹാൾ ടിക്കറ്റ് നൽകിയതെന്ന് വിദ്യാർഥി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് ചോദ്യം ചെയ്യും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ തിരുവനന്തപുരത്തെ ഒരു അക്ഷയ സെന്ററിനെ ആയിരുന്നു വിദ്യാർഥി സമീപിച്ചത്. അതിനിടെ, മറ്റൊരാളുടെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അതിലേക്ക് വിദ്യാർഥിയുടെ പേര് ഇവർ ചേർത്തതായാണ് സംശയം. പരീക്ഷാ ഫീസ് അടക്കം 1250 രൂപയും ഇവർ വിദ്യാർഥിയുടെ കൈയിൽ നിന്ന് കൈപ്പറ്റിയിരുന്നു.
Source link