KERALA

അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ലാസുകളിലും നടപ്പാക്കും


തിരുവനന്തപുരം: അടുത്ത വർഷം മുതൽ സബ്ജക്ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സിൽ വിജയകരമായി സബ്ജക്ട് മിനിമവും തുടർ ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.ഒരുകാലത്ത് നഷ്ടകേന്ദ്രങ്ങളെന്ന് വിമർശിക്കപ്പെട്ടിരുന്ന പൊതുവിദ്യാലയങ്ങൾ ഇന്ന് കേരളത്തിലെ ഓരോ പൗരനും അഭിമാനകരമായ കേന്ദ്രങ്ങൾ ആയി മാറിയിരിക്കുന്നു. KIIFB ഫണ്ടിംഗിന്റെ പിന്തുണയോടെ പൊതുവിദ്യാലയങ്ങളുടെ – പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ – അടിസ്ഥാന സൗകര്യങ്ങൾ നഗരങ്ങളിലെ സ്വകാര്യ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നിലവാരത്തെ പോലും മറികടന്നു. ഭൗതിക വികസനത്തോടൊപ്പം, അക്കാദമിക് ഉള്ളടക്കത്തിലും സമയബന്ധിതവും ദർശനാത്മകവുമായ പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. പൊതുജനങ്ങളെ ഉൾപ്പെടുത്തി വിശാലമായ ചർച്ചകളിലൂടെ വികസിപ്പിച്ചെടുത്ത പാഠ്യപദ്ധതി ചട്ടക്കൂട് 2023 പങ്കാളിത്ത സമീപനത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണ്. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഏറ്റവും പുതിയ പുരോഗതിക്കനുസൃതമായി പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. AI, റോബോട്ടിക്സ് എന്നിവയുടെ സംയോജനം ഉൾപ്പെടെയുള്ള നൂതന അധ്യാപന രീതികൾ സ്വീകരിച്ച് അധ്യാപകർക്ക് പരിശീലനം നൽകുന്നു.-മന്ത്രി വി ശിവൻകുട്ടി പറഞ്ഞു


Source link

Related Articles

Back to top button