KERALA
ബോര്‍ഡിങ് നിഷേധിച്ചു, ഇന്‍ഡിഗോ ജീവനക്കാരുമായി വഴക്കിട്ട് നടി മന്നാര; ട്രോളോട് ട്രോള്‍

വിമാനത്തില്‍ ബോര്‍ഡിങ് നിഷേധിച്ചെന്ന് ആരോപിച്ച് നടി മന്നാര ചോപ്ര. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്കെതിരെയാണ് നടി രംഗത്തെത്തിയത്. ബോര്‍ഡിങ് നിഷേധിച്ചതിന് പിന്നാലെ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ താരം വിമാനക്കമ്പനി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലും ഏര്‍പ്പെട്ടു. വീഡിയോ വൈറലായതോടെ മന്നാരയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു.മുംബൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിഗോ വിമാനത്തില്‍ ജയ്പുരിലേക്ക് പോകാൻ എത്തിയതായിരുന്നു മന്നാര. തന്റെ മുന്നില്‍ നില്‍ക്കുന്ന വിമാനത്തിലേക്ക് തന്നെ കയറാന്‍ അനുവദിക്കുന്നില്ലെന്ന് വീഡിയോയില്‍ താരം പരാതിപ്പെടുന്നതായി കാണാം. തന്റെ പേര് അനൗണ്‍സ് ചെയ്തില്ലെന്നും ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും നടി ആരോപിക്കുന്നു.
Source link