അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ ബഹിരാകാശത്തും ജാഗ്രത; ഇടതടവില്ലാതെ പ്രവര്‍ത്തിച്ചത് 10 ഉപഗ്രഹങ്ങള്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിടെ രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള തന്ത്രപരമായ ദൗത്യവുമായി രാവും പകലും തുടര്‍ച്ചയായി ജാഗ്രതപാലിച്ചത് ഇന്ത്യയുടെ 10 ഉപഗ്രഹങ്ങള്‍. ഐഎസ്ആര്‍ഒ ചെയര്മാന് വി നാരായണന് വെളിപ്പെത്തിയതാണ് ഇക്കാര്യം. അഗര്‍ത്തലയിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ (സിഎയു) ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് ഐഎസ്ആര്‍ഒ മേധാവി ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഉപഗ്രഹങ്ങളുടെ പങ്ക് അദ്ദേഹം ചടങ്ങില്‍ വിശദീകരിച്ചു. നമ്മുടെ 7,000 കിലോമീറ്റര്‍ കടല്‍ത്തീരം നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹ, ഡ്രോണ്‍ സാങ്കേതികവിദ്യയില്ലാതെ പലതും നേടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിര്‍ത്തികളിലെ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുന്ന EOS-09 (റിസാറ്റ്-1B) എന്ന റഡാര്‍ ഇമേജിംഗ് ഉപഗ്രഹം മെയ് 18-ന് വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നതിനിടെയാണ് ഐഎസ്ആര്‍ഓ ചെയര്‍മാന്റെ വിശദീകരണം. സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന് നൂതന ഉപഗ്രഹ സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ലക്ഷ്യം കൈവരിക്കുന്നതോടെ രാജ്യം എല്ലാ മേഖലയിലും വൈദഗ്ദ്ധ്യം നേടുമെന്നും ലോകത്തിന് മികച്ച സംഭാവന നല്കുന്ന രാജ്യമായി മാറുമെന്നും നാരായണന് പ്രവചിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനും ഈ മേഖലയിലെ നിരവധി പദ്ധതികളുടെ നടത്തിപ്പിനുമായി ഐഎസ്ആര്‍ഒയും അതിന്റെ നിരവധി ഉപഗ്രഹങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link