‘അതു വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്; ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി ഞാന്‍ അങ്ങോട്ട് പോയതല്ല’

തിരുവനന്തപുരം∙ ഗവര്‍ണര്‍ക്കൊപ്പം ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടതില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനത്തിനു നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി അങ്ങോട്ട് പോയതല്ലെന്നും രാഷ്ട്രീയമുള്ള രണ്ടു പേര് കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് എന്തോ വല്ലാത്ത സംഭവം ആണെന്നാണ് ചെന്നിത്തല പറയുന്നത്. എംപിമാര്‍ക്ക് വിരുന്നു നല്‍കാനാണ് ഗവര്‍ണര്‍ പോയത്. ഞാന്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നുണ്ടായിരുന്നു. വിമാനത്തില്‍ ഒരുമിച്ചായിരുന്നു യാത്ര. വിരുന്നിന് വരാന്‍ ഗവര്‍ണര്‍ വീണ്ടും ക്ഷണിച്ചു. എംപിമാരുടെ പരിപാടിയില്‍ ഞാനും പങ്കെടുത്തു. അവിടെവച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഭാതഭക്ഷണത്തിനു വരുമെന്നു പറഞ്ഞ് ഗവര്‍ണറെ കൂടി വിളിച്ചതാണ്. അദ്ദേഹം സമ്മതിച്ചു രാവിലെ തന്നെ വരികയായിരുന്നു. അല്ലാതെ ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി ഞാന്‍ അങ്ങോട്ട് പോയതല്ല.’’– മുഖ്യമന്ത്രി വ്യക്തമാക്കി.
Source link