WORLD

‘അത് പുലി തന്നെ’; ചാലക്കുടിയിലെ വീട്ടുവളപ്പിൽ കണ്ടത് പുലിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്, കൂട് സ്ഥാപിക്കും


തൃശൂർ∙ ചാലക്കുടി നഗരത്തിലെ വീട്ടുപറമ്പിൽ കണ്ടത് പുലിയെന്ന് സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് സിസിടിവിയിൽ കണ്ടത് പുലി ആണെന്നു സ്ഥിരീകരിച്ചത്. അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ  വീട്ടിലെ സിസിടിവിയിലാണ് 24ന് പുലർച്ചെ 4.53ന് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അതേ സമയം, പുലിയുടെ കാൽപ്പാടുകൾ വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. നഗരനടുവിൽ പുലി ഇറങ്ങിയെന്നു സ്ഥിരീകരിച്ചതോടെ  ജനം പരിഭ്രാന്തരാണ്. സംഭവത്തിനു പിന്നാലെ നഗരസഭയും വനം വകുപ്പും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും.


Source link

Related Articles

Back to top button