WORLD

‘അധികാരത്തിൽ എത്തുന്ന കാലത്ത് പാർട്ടിയെ നയിക്കാനുള്ള അവസരം’: രാജീവ് ചന്ദ്രശേഖർ ഇനി ബിജെപി സംസ്ഥാന പ്രസിഡന്റ്


തിരുവനന്തപുരം ∙ ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റു. കേരളത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി.കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിലെ ബിജെപിക്ക് വൻ വളർച്ച ഉണ്ടാക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സ്ഥാനം ഒഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും പാർട്ടി ഭരണച്ചുമതലകളിൽ വലിയ രീതിയിലുള്ള പ്രാതിനിധ്യം നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button