KERALA

‘അതിസാഹസിക രക്ഷാദൗത്യം’: സൈബർ ലോകത്ത് കയ്യടിനേടി ബുക്മൈഷോയിലെ ‘ആസാദി’ സിനോപ്സിസ്


റിലീസിനു മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയി മലയാള സിനിമ വ്യവസായത്തെ അമ്പരപ്പിച്ച ചിത്രമാണ് ‘ആസാദി’. ചിത്രത്തേക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. പ്രമുഖ ടിക്കറ്റിങ് പ്ലാറ്റ് ഫോമായ ബുക് മൈഷോയിലെ ആസാദിയുടെ സിനോപ്‌സിസ് അഥവാ കഥാസാരമാണ് പുതിയ ആകാംക്ഷകൾക്കും പ്രതീക്ഷകൾക്കും വഴിവച്ചത്. ഇങ്ങനെയൊരു ത്രില്ലർ മലയാളത്തിൽ വന്നിട്ടുണ്ടോ എന്ന ചോദ്യത്തോടെ സിനിമാസ്വാദകരും പേജുകളും ട്രാക്കേഴ്സും അടക്കം സിനോപ്സിസ് എക്സ് ഹാ൯ഡിലുകളിൽ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. ഈ പ്ലോട്ടിലൊരു സിനിമ ഇതാദ്യമെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകളും. ബുക്ക് മൈഷോയിലെ സിനോപ്സിസ് ഇങ്ങനെ: കൊലപാതക കേസിലെ പ്രതിയായി ജയിലിൽ കഴിയുന്ന ഗർഭിണിയായ യുവതിയെ പ്രസവത്തിനായി സർക്കാർ ആശുപത്രിയിലെത്തിക്കുന്നു. അപ്പോൾ, ആശുപത്രിയിൽ വെച്ച് അമ്മയേയും നവജാതശിശുവിനെയും 24 മണിക്കൂറിനുള്ളിൽ കടത്തിക്കൊണ്ടുപോകാൻ അവരുടെ ഭർത്താവ് പുറത്തുനിന്ന് ഒരു വമ്പൻ പദ്ധതി തയ്യാറാക്കുന്നു. ആശുപത്രിക്ക് അകത്തുതന്നെയുള്ള ചിലരെയും പണം കൊടുത്ത് ഇതിനായി നിയോഗിച്ചാണ് ഗൂഢപദ്ധതി ആവിഷ്കരിക്കുന്നത്. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള ഇവരുടെ മുൻകാലത്തെ ചില ശത്രുക്കൾ ആശുപത്രിയിൽ നുഴഞ്ഞുകയറുന്നതോടെ, കടത്തിക്കൊണ്ടുപോകൽ അതിജീവിനത്തിനായുള്ള ഏറ്റുമുട്ടലായി മാറുന്നു. സമയം നീങ്ങുംതോറും, യുവതി പ്രതിയാക്കപ്പെട്ട മരണത്തിന്റെ കാരണം എല്ലാത്തിനേയും തകർക്കാൻ ശേഷിയുള്ളതാവുന്നു.


Source link

Related Articles

Back to top button