KERALA

അനധികൃത പാചകവാതകസിലിന്‍ഡറുകള്‍ വെയിലത്ത് അലക്ഷ്യമായി സൂക്ഷിച്ച നിലയില്‍; പിടികൂടിയത് 408 എണ്ണം 


എടപ്പാള്‍: സ്വകാര്യവ്യക്തിയുടെ ഗോഡൗണിലും പറമ്പിലുമായി അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിന്‍ഡറുകള്‍ ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവിഭാഗം പിടികൂടി. അനധികൃതമായി പാചകവാതക സിലിന്‍ഡറുകള്‍ സൂക്ഷിച്ചതായ പ്രദേശവാസികളുടെയും മറ്റും പരാതികളെത്തുടര്‍ന്ന് മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ ജോഷി ജോസഫ്, പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസര്‍ വി.ജി. മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 11-ന് തുടങ്ങിയ പരിശോധന വൈകീട്ട് അഞ്ചുവരെ നീണ്ടു. കക്കിടിപ്പുറം സ്വദേശി ജയകുമാറിന്റേതാണ് ഗോഡൗണ്‍.വാണിജ്യാവശ്യങ്ങള്‍ക്കായി പാചകവാതക സിലിന്‍ഡറുകള്‍ വില്‍ക്കാന്‍ അനുമതിയുള്ള കണ്ണൂരിലുള്ള ഏജന്‍സിയുടെ മറവിലാണ് ഇവിടെ കച്ചവടം നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Source link

Related Articles

Back to top button