INDIA

അനിൽ അംബാനിക്ക് വീണ്ടും കുരുക്ക്; 17,000 കോടിയുടെ വായ്പാത്തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇ.ഡി


പണംതിരിമറി തടയൽ (പിഎംഎൽഎ) നിയമപ്രകാരം നടത്തിയ വ്യാപക റെയ്ഡിനു പിന്നാലെ അനിൽ അംബാനിക്കുമേൽ അന്വേഷണത്തിന്റെ കുരുക്കുമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊത്തം 17,000 കോടി രൂപ മതിക്കുന്ന വായ്പാത്തട്ടിപ്പ് ആരോപണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി അനിൽ അംബാനിക്ക് ഇ.ഡി സമൻസ് അയച്ചു. ഓഗസ്റ്റ് 5ന് ഹാജരാകാനാണ് നിർദേശമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞയാഴ്ച ഇ.ഡി 35 സ്ഥലങ്ങളിലായി അനിൽ അംബാനിയുടെ 50 സ്ഥാപനങ്ങളിൽ‌ റെയ്ഡ് നടത്തിയിരുന്നു. 25 പേരെ ചോദ്യവും ചെയ്തു. അനിൽ അംബാനി നയിക്കുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചർ 10,000 കോടി രൂപയുടെ വായ്പ തരപ്പെടുത്തി തിരിമറി നടത്തിയെന്ന് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി ഇ.ഡിക്കടക്കം റിപ്പോർ‌ട്ട് നൽകിയെന്നാണ് സൂചനകൾ. ഇതു പ്രകാരമാണ് ഇ.ഡിയുടെ അന്വേഷണം.റിലയൻസ് ഗ്രൂപ്പിന് കീഴിലെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ ഓഹരികൾ ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത വിൽപനസമ്മർദമാണ് നേരിടുന്നത്. ഇന്നും നഷ്ടത്തോടെയാണ് ഓഹരികളുടെ തുടക്കം. വിവാദങ്ങളും ആരോപണങ്ങളും ഇരു കമ്പനികളുടെയും പ്രവർത്തനത്തെ ബാധിക്കില്ലെന്ന് അവ വ്യക്തമാക്കിയിരുന്നെങ്കിലും ഓഹരികൾ സമ്മർദത്തിലായിട്ടുണ്ട്. 


Source link

Related Articles

Back to top button