ട്രംപ് ‘ചുങ്കത്തീയതി’ നീട്ടുമെന്ന് വൈറ്റ്ഹൗസ്; ഇന്ത്യയുമായി ‘ബിഗ് ഡീൽ’, ഓഹരികളിൽ കുതിപ്പ്, യുഎസ് ഡോളറും ജിഡിപിയും തരിപ്പണം

ഇന്ത്യയുമായി വമ്പൻ വ്യാപാരക്കരാർ ഉടനെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുമായി കരാർ ഒപ്പുവച്ചുവെന്നും അടുത്തത് ഇന്ത്യയുമായിട്ടാകാമെന്നും അതു വലിയൊരു കരാർ ആയിരിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. ‘‘ഞങ്ങൾ എല്ലാവരുമായി കരാറിൽ ഒപ്പിടുന്നില്ല. ചൈനയുമായി ഒപ്പുവച്ചു. അടുത്തത് ഇന്ത്യയായിരിക്കാം. അതൊരു വലിയ ഡീൽ ആണ്. ഞങ്ങൾ ഇന്ത്യയിലേക്കും കടക്കുകയാണ്. മറ്റുള്ളവർ 25-35-45 ശതമാനമൊക്കെ തീരുവ നേരിടേണ്ടി വരും’’ – ട്രംപ് പറഞ്ഞത് ഇങ്ങനെ.യുഎസും ഇന്ത്യയും തമ്മിൽ വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. നേരത്തേ സമഗ്രമായ വ്യാപാര കരാറിലേക്ക് കടക്കുംമുമ്പ് ഹ്രസ്വകാല കരാറായിരിക്കും ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കുകയെന്ന് സൂചനകളുണ്ടായിരുന്നു. ഇന്ത്യയിലേക്കുള്ള യുഎസ് കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ നിലവിൽ 30 ശതമാനത്തിലധികമാണ്. ഇന്ത്യൻ കാർഷികോൽപന്നങ്ങൾക്ക് യുഎസ് ഈടാക്കുന്നത് 5 ശതമാനവും. ലോക രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പകരംതീരുവ നടപ്പാക്കുന്നത് ട്രംപ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരുന്നു. യുഎസുമായി കരാറിലെത്താനുള്ള സാവകാശമാണിതെന്നായിരുന്നു ട്രംപ് പറഞ്ഞത്. ജൂലൈ 9 വരെയായിരുന്നു സാവകാശം. ഇതിൽ ഏറ്റവുമധികം തിരിച്ചടി നേരിടേണ്ടിവരുന്നത് യൂറോപ്യൻ യൂണിയനായിരുന്നു. സ്റ്റീലിനും മറ്റും 50 ശതമാനം തീരുവയാണ് കാത്തിരിക്കുന്നത്.ഗിഫ്റ്റ് നിഫ്റ്റിയിൽ മുന്നേറ്റം, ഇന്നും കുതിക്കാൻ സെൻസെക്സും നിഫ്റ്റിയും
Source link