KERALA
കടുവ ചാടിയത് ഡോക്ടർക്കുനേരെ, മനു തടുത്തു, ഷീൽഡ് വലിച്ചുകീറി, വെടിവെച്ചത് സ്വയരക്ഷയ്ക്ക് -DFO

വണ്ടിപ്പെരിയാർ (ഇടുക്കി): ഗ്രാമ്പിയിലെ കടുവയെ മയക്കുവെടി വെച്ചപ്പോൾ ആദ്യത്തെ വെടി കൊണ്ടില്ലെന്ന് ഡിഎഫ്ഒ എൻ. രാജേഷ്. മൃഗത്തിന്റെ ദേഹത്ത് മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ സാധാരണ 15 മിനിറ്റ് സമയമെടുക്കും പ്രവർത്തിച്ച് തുടങ്ങാൻ. അത്രയുംനേരം കാത്തിരുന്നിട്ടും കടുവ അനങ്ങുന്നുണ്ടായിരുന്നില്ല. തുടർന്നാണ് രണ്ടാമതൊരു വെടികൂടി വെയ്ക്കാൻ തയ്യാറെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.രണ്ടാമത്തെ മയക്കുവെടി കൊണ്ടയുടൻ കടുവ ചാടിവരികയായിരുന്നെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡോക്ടറുടെ നേരെയാണ് ചാടിയതെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് മനു എന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ ഷീൽഡുകൊണ്ട് പ്രതിരോധിച്ചതെന്നും എൻ. രാജേഷ് പറഞ്ഞു.
Source link