WORLD
അന്നു കിവികളെ സെമിയിൽ വീഴ്ത്തി, മെൽബൺ ‘യുദ്ധത്തിൽ’ പാക്ക് പടയെയും; നൂറ്റാണ്ടിന്റെ ഇന്ത്യൻ ടീമിന് കിട്ടിയ ‘ചാംപ്യൻഷിപ് ട്രോഫി’

ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിന് ഇന്ത്യ ഇന്നിറങ്ങുമ്പോൾ രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് എത്തുന്നത് മറ്റൊരു ലോകോത്തര ഏകദിന കിരീടനേട്ടമാണ്. രോഹിത് ശർമയും കൂട്ടരും ദുബായിൽ ന്യൂസീലൻഡിനെ തോൽപ്പിക്കുന്നതു കാണാനാണ് ഓരോ ഇന്ത്യക്കാരനും കാത്തിരിക്കുന്നതെങ്കിൽ നാല് പതിറ്റാണ്ടുകൾക്കു മുൻപു സുനിൽ ഗാവസ്കറും കൂട്ടരും കപ്പടിച്ചത് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തകർത്താണ്. 1985 മാർച്ച് 10ന് മെൽബണിലായിരുന്നു ആ വിജയം. ഇന്ത്യൻ ക്രിക്കറ്റിലെ മറക്കാനാവാത്ത ആ സുന്ദരനിമിഷങ്ങൾക്ക് തിങ്കളാഴ്ച 40 വയസ്സ് തികയുകയാണ്.
Source link