അന്ന് കൈതേരി സഹദേവൻ, ഇന്ന് ഗുജറാത്ത് കലാപം: തിരക്കഥകൾ രാഷ്ട്രീയപ്പോരിനിറങ്ങുമ്പോൾ

മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രാഷ്ട്രീയ സിനിമ ഐ.വി.ശശി- ടി.ദാമോദരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ നാട് ആയിരുന്നു. കേരളത്തില്‍ അക്കാലത്ത് നിലനിന്ന സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതികളെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ആ സിനിമ പക്ഷെ ഏതെങ്കിലുമൊരു സമകാലിക സംഭവത്തിന്റെയോ വ്യക്തികളുടെയോ തനിപകര്‍പ്പായിരുന്നില്ല. പലതില്‍ നിന്നും പല അംശങ്ങള്‍ സ്വരൂപിച്ച് കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും രൂപപ്പെടുത്തുകയായിരുന്നു. സിനിമയിലെ മുഖ്യകഥാപാത്രമായ സഖാവ് കൃഷ്ണപിളള അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് പി.കൃഷ്ണപിളളയാണോ എന്ന് ചിലരൊക്കെ സംശയിച്ചെങ്കിലും പേരുകള്‍ തമ്മിലുളള സാധര്‍മ്മ്യത്തിനപ്പുറം മറ്റൊന്നും ഉണ്ടായിരുന്നില്ല. ഒന്നാമത് പി.കൃഷ്ണപിളള പാര്‍ട്ടി അധികാരത്തിലെത്തുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍പ്പദംശനമേറ്റ് മരിച്ചയാളാണ്. സിനിമയിലെ കൃഷ്ണപിളളയാകട്ടെ അധികാര രാഷ്ട്രീയത്തിന്റെ പുഴുക്കുത്തുകള്‍ക്ക് എതിരെ ശക്തമായി പോരാടുന്ന കഥാപാത്രമാണ്. ഏകലവ്യനും കമ്മീഷണറും
Source link