KERALA

അന്ന് ജപ്തിയുടെ നോവറിഞ്ഞ ഉണ്ണികൃഷ്ണന്‍; ഇന്ന് ജാനകിയുടെ കണ്ണീരൊപ്പി


നീലേശ്വരം/ചേർത്തല: ഇരുപതുവർഷം മുൻപ് ജപ്തിയുടെ നോവറിഞ്ഞ ഉണ്ണിക്കൃഷ്ണന് വയോധികയായ ജാനകിയും കുടുംബവും വീടു നഷ്ടമായി തെരുവിലിറങ്ങേണ്ടിവരുന്നത് സഹിക്കാനായില്ല. മൈലുകൾക്കപ്പുറം, കാണാത്ത നാട്ടിലെ, അറിഞ്ഞുകൂടാത്ത ആ മനുഷ്യരുടെ വേദന ഉണ്ണിക്കൃഷ്ണനെ തന്റെ ഭൂതകാലത്തേക്കു കൊണ്ടുപോയതോടെ മറ്റൊന്നും ആലോചിക്കാതെ ആ കുടുംബത്തിന്റെ കടം വീട്ടാൻ അദ്ദേഹം തയ്യാറായി.കാസർകോട് ജില്ലയിലെ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാൽ ചേനറ്റടിയിലെ എഴുപത്തിമൂന്നുകാരി ജാനകിയുടെ കുടുംബത്തിനാണ് മന്നത്ത് ഗ്രൂപ്പ് മാനേജിങ്‌ ഡയറക്ടർ ചേർത്തല പാണാവള്ളി 12-ാം വാർഡ് മന്നത്ത് ഉണ്ണിക്കൃഷ്ണൻനായർ എന്ന ഉണ്ണിക്കൃഷ്ണൻ മന്നത്ത് സഹായവുമായി എത്തിയത്.


Source link

Related Articles

Back to top button