WORLD

കൊച്ചിയിൽ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 3 പേർക്ക് രോഗലക്ഷണം


കൊച്ചി∙ കളമശേരിയിലെ സ്കൂളിലെ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 3 പേരുടെ പരിശോധനാ ഫലം ഇന്നു പുറത്തുവരും.  എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാർഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി രോഗലക്ഷണത്തെ തുടർന്ന് പ്രവേശിപ്പിച്ചത്.  കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശനിയാഴ്ച മുതലാണ് വിദ്യാർഥികൾക്കു രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. ആരോഗ്യവകുപ്പ് നിർദേശിച്ചതിനെ തുടർന്ന് സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികള്‍ മറ്റുള്ളവർക്കൊപ്പം ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഭക്ഷണത്തിലൂടെയും വായുവിലൂടെയുമാണു രോഗം പകരുന്നത് എന്നതിനാൽ ഇതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും മാസ്ക് ധരിക്കുകയും വേണം.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button