WORLD
അഫ്‌ഗാൻ താരം അസ്മത്തുല്ല ഒമർസായി ഐപിഎലിന് എത്താൻ വൈകും; കാരണം വ്യക്തിപരമെന്ന് പഞ്ചാബ് കിങ്സ്

ന്യൂഡൽഹി∙ ഐപിഎൽ ടീം പഞ്ചാബ് കിങ്സിന്റെ അഫ്ഗാനിസ്ഥാൻ താരം അസ്മത്തുല്ല ഒമർസായിക്ക് സീസണിലെ ആദ്യ പകുതി നഷ്ടമാകും. വ്യക്തിപരമായ കാരണങ്ങളാൽ ഒമർസായി മേയ് 20നു മാത്രമേ ടീം ക്യാംപിൽ എത്തൂവെന്ന് പഞ്ചാബ് കിങ്സ് അധികൃതർ അറിയിച്ചു.മറ്റു വിദേശ താരങ്ങൾ ഈ മാസം 20ന് ടീമിനൊപ്പം ചേരുമെന്നും മാനേജ്മെന്റ് അറിയിച്ചു. 25നു ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം.
Source link