KERALA
അഭിദയ്ക്ക് വിട; വിജയമാഘോഷിക്കേണ്ട വീട് വിതുമ്പി, ഒപ്പംനാടും

തോട്ടയ്ക്കാട് (കോട്ടയം): പെയ്യാനൊരുങ്ങി നില്‍ക്കുന്ന കാര്‍മേഘം കണക്കേ സങ്കടംനിറഞ്ഞ മുഖവുമായി അഭിദയുടെ സഹപാഠികള്‍ അവിടവിടെ വട്ടംകൂടിനിന്നു. മാടത്താനിയിലെ വടക്കേമുണ്ടയ്ക്കല്‍ വീട്ടില്‍ കൂട്ടുകാരിയെ അവസാനമായി യാത്രയാക്കാനെത്തിയവര്‍. അഭിദയെക്കുറിച്ചു ചോദിച്ചാല്‍ മൗനംപൂണ്ടൊരു നോട്ടം മാത്രമായിരുന്നു പലരുടെയും മറുപടി.രണ്ടുവര്‍ഷം ഒരുമിച്ചുള്ള പഠനം. ഒടുവില്‍ വിജയമറിഞ്ഞ് ആഘോഷിക്കേണ്ട സുദിനത്തിലാണവളുടെ അപ്രതീക്ഷിത മടക്കം. പ്ലസ്ടു ഫലമറിഞ്ഞശേഷം മകളെയും കൂട്ടി കോട്ടയത്തേക്ക് പോയതാണ് അമ്മ നിഷ. ഒരു നിമിഷം. പ്രതീക്ഷകളെല്ലാം ആ കാറിനു മുന്‍പില്‍ പൊലിഞ്ഞു. അപകടത്തിന് ദൃക്‌സാക്ഷിയായ നിഷ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. ആംബുലന്‍സിലാണ് മകളുടെ സംസ്‌കാരച്ചടങ്ങിനെത്തിയത്.
Source link