KERALA

അഭിഭാഷകയ്ക്ക് ക്രൂരമർദനം: അഡ്വ. ബെയ്‌ലിൻ ദാസിന് തത്കാലം കോട്ടൂരാം; വിലക്കേർപ്പെടുത്തി ബാർ കൗൺസിൽ


കൊച്ചി: തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ചസംഭവത്തില്‍ അഭിഭാഷകന്‍ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരേ ബാര്‍ കൗണ്‍സിലിന്റെ നടപടി. അഡ്വ. ബെയ്‌ലിന്‍ ദാസിന് സംസ്ഥാന ബാര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തി. ഇയാള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനാണ് ബെയ്‌ലിന്‍ ദാസിന് ഇന്നുമുതല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അച്ചടക്കസമിതിയുടെ അന്തിമതീരുമാനം വരുന്നതുവരെയാണ് വിലക്ക്. ബെയ്‌ലിന്‍ ദാസിന്റേത് നിന്ദ്യമായ നടപടിയാണെന്നും ബാര്‍ കൗണ്‍സില്‍ വിലയിരുത്തി.


Source link

Related Articles

Back to top button