KERALA

അമിതമായ അളവിൽ മധുരം കഴിക്കുന്നുണ്ടോ?; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്


മധുരമിഷ്ടമുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. പഞ്ചസാരയെന്നത് നിത്യജീവിതത്തിൽ പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. മധുരം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും പലർക്കും കഴിയില്ല. പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യം വഷളാക്കും. എന്നാൽ, എത്ര അളവ് പഞ്ചസാരയാണ് അമിതമെന്ന് നമുക്കറിയില്ല. ഇപ്പോഴിതാ, അമിതമായ പഞ്ചസാര ഉള്ളിലേക്കെത്തിയാൽ ശരീരം തന്നെ അതിന്റെ ലക്ഷണങ്ങൾ കാണിക്കുമെന്ന് പറയുകയാണ് ഫിറ്റ്നസ് കോച്ച് ഭാവിക്ക പട്ടേൽ. ഈ ലക്ഷണങ്ങളെ കുറിച്ച് ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റും അവർ പങ്കുവെച്ചു. 1. ഊർജത്തിലുണ്ടാകുന്ന വ്യത്യാസം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സ്ഥിരതയില്ലാത്തതാണ് ഊർജ്ജം സ്ഥിരമായി നിലനിർത്താൻ പലരും പാടുപെടുന്നതിന്റെ കാരണം. ഇതിനായി, കാർബോഹൈഡ്രേറ്റിനൊപ്പം ധാരാളം പ്രോട്ടീനും നാരുകളും കഴിക്കുക.


Source link

Related Articles

Back to top button