അമൃതയും എലിസബത്തും ഒരുമിച്ചിരുന്നെങ്കിൽ പോരാട്ടം ശക്തമായേനെ, പക്ഷേ അവരിൽ വിഷംനിറച്ചു- അഭിരാമി സുരേഷ്

മുന്‍പങ്കാളി എലിസബത്തുമായുള്ള ബാലയുടെ തര്‍ക്കം സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷമായി തുടരവേ പ്രതികരണവുമായി മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. എന്തുകൊണ്ട് എലിസബത്തിന് പിന്തുണയുമായി സഹോദരിയും താനും രംഗത്തെത്തുന്നില്ല എന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഭിരാമി. തങ്ങള്‍ എലിസബത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ചില വ്യക്തികളുടെ ഇടപെടല്‍ മൂലം അ് ഇല്ലാതായെന്നാണ് അഭിരാമി ആരോപിക്കുന്നത്.കഴിഞ്ഞദിവസം തങ്ങളുടെ ‘അമൃതം ഗമയ’ എന്ന യൂട്യൂബ് ചാനലില്‍ അമൃതയും അഭിരാമിയും കുടുംബത്തിനൊപ്പമുള്ള ഒരു ട്രാവല്‍ വ്‌ലോഗ് പങ്കുവെച്ചിരുന്നു. അമൃതയും അഭിരാമിയും അമൃതയുടെ മകള്‍ പാപ്പുവും ഇരുവരുടേയും അമ്മയും ചേര്‍ന്ന് നടത്തിയ യാത്രയുടെ വീഡിയോ ആണ് പങ്കുവെച്ചത്. ഇതിന് താഴെ എലിസബത്തിന് പിന്തുണ നല്‍കാന്‍ ആവശ്യപ്പെട്ട് വന്ന കമന്റിന് മറുപടിയായാണ് അഭിരാമി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘എലിസബത്തിന് എന്തെങ്കിലും തരത്തില്‍ മാനസികമായും വൈകാരികമായും ഒരു ആശ്വാസവാക്ക് എങ്കിലും കൊടുക്കാന്‍ ശ്രമിക്കണേ, അഭി- അമൃത. എലിസബത്ത് പറയുന്ന കാര്യങ്ങള്‍ മറ്റാരേക്കാളും നിങ്ങള്‍ക്ക് കുറച്ചുകൂടി മനസിലാക്കാന്‍ കഴിയുമല്ലോ’ എന്നായിരുന്നു കമന്റ്. ഇതിനാണ് അഭിരാമി റിപ്ലേ നൽകിയത്.
Source link