INDIA

‌അമേരിക്കയ്ക്കായി ക്രിപ്റ്റോ ശേഖരമൊരുക്കാൻ ട്രംപ്; കുതിച്ചുകയറി ബിറ്റ്കോയിനും ഏതറും, എന്താണ് ഉദ്ദേശ്യം?


രണ്ടാമതും യുഎസ് പ്രസിഡന്റായി ചുമതലയേറ്റശേഷമുള്ള ഡോണൾഡ് ട്രംപിന്റെ ഓരോ പ്രഖ്യാപനവും ആഗോളതലത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ, ട്രംപിന്റെ പുതിയ തുറുപ്പുചീട്ടാവുകയാണ് ക്രിപ്റ്റോകറൻസികൾ. യുഎസിനായി ക്രിപ്റ്റോകറൻസികളുടെ കരുതൽശേഖരം (strategic crypto reserve for the United States) ഒരുക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകളുടെ മൂല്യം കുതിച്ചുകയറി.ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ളതും വിലയുള്ളതുമായ ക്രിപ്റ്റോയായ ബിറ്റ്കോയിന്റെ മൂല്യം 10% മുന്നേറി 94,343 ഡോളറിലെത്തി. കഴിഞ്ഞവാരം മൂന്നുമാസത്തെ താഴ്ചയായ 80,000 ഡോളറിന് താഴെയായിരുന്ന വിലയാണ് ഒറ്റയടിക്ക് 94,000 ഡോളർ ഭേദിച്ചത്. ഏതറിന്റെ നേട്ടം 13%. കാർഡാനോ 60 ശതമാനം കുതിച്ചു. എക്സ്ആർപി (റിപ്പിൾ) 33 ശതമാനവും സൊലാന 25 ശതമാനവും ഉയർന്നു. എല്ലാ രാജ്യങ്ങൾക്കും കരുതൽ വിദേശനാണയ ശേഖരമുണ്ട് (Forex reserves). ഡോളറും പൗണ്ടും യുവാനും യെന്നും യൂറോയുമൊക്കെയാകും അതിൽ കൂടുതൽ. പിന്നെ സ്വർണവും. ക്രിപ്റ്റോകറൻസികൾ കൊണ്ടൊരു കരുതൽ നാണയശേഖരം സജ്ജമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്താണ്?കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button