INDIA

അമേരിക്കൻ ഫ്യൂച്ചറുകൾക്കൊപ്പം തകർന്ന് ഇന്ത്യൻ വിപണി, പുതിയ താരം ചൈനീസ് എ ഐ ‘ഡീപ് സീക്ക്’


ചൈനയുടെ പുതിയ താരം‘ഡീപ്പ് സീക്ക്’ അമേരിക്കൻ ടെക്ക് മേഖലയെ ഉലച്ചു കളഞ്ഞതോടെ ടെക്ക് ഫ്യൂച്ചർ 3%ൽ കൂടുതൽ വീണത് ഇന്ത്യൻ ഐടിയെയും വീഴ്ത്തിയതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ അടി തെറ്റിച്ചത്. കൊളംബിയക്കെതിരെയുള്ള പ്രതികാരനികുതിയും ഫെഡ് തീരുമാനങ്ങൾ വരാനിരിക്കുന്നതുമെല്ലാം വിപണി കണക്കിലെടുത്തു. വിദേശ ഫണ്ടുകളുടെ വില്പനത്തോതും വിപണിയെ സ്വാധീനിച്ചിരിക്കാം. ഐടി 3.36% വീണപ്പോൾ മെറ്റൽ, ഫാർമ, എനർജി മേഖലകളും ഇന്ന് 2%ൽ കൂടുതൽ നഷ്ടം കുറിച്ചു. റിയൽറ്റി, ഓട്ടോ, ഇൻഫ്രാ സെക്ടറുകളും ഓരോ ശതമാനത്തിൽ കൂടുതൽ വീണതോടെ നിഫ്റ്റി 1.14% നഷ്ടത്തിൽ 22,829 പോയന്റിലാണ് ക്ളോസ് ചെയ്തത്.  ഇന്നത്തെ നാസ്ഡാക്കിന്റെ ക്ളോസിങാ യിരിക്കും നാളത്തെ ഇന്ത്യൻ വിപണിയുടെ ഓപ്പണിങ് നിലയെയും സ്വാധീനിക്കുക എന്നത് ഇന്ത്യൻ വിപണിക്ക്ക്ഷീണമാണ്. കൊളംബിയ-അമേരിക്ക പ്രതിസന്ധിക്ക് പരിഹാരമാകുന്നതും വിപണിക്ക് അനുകൂലമായേക്കാം. അമേരിക്കൻ ടെക്ക് റിസൾട്ടുകൾ ഫെഡ് റിസർവിന്റെ യോഗ തീരുമാനങ്ങൾ ബുധനാഴ്ച വരാനിരിക്കുന്നതു വിപണിക്ക് പ്രധാനമാണ്. ട്രംപിന്റെ നയങ്ങൾ കൂടിയാകും ജെറോം പവൽ പ്രഖ്യാപിക്കുക


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button