KERALA

‘അയാള്‍ തീവ്രവലതാണ്, നിങ്ങളുടെ പണം കൊടുക്കരുത്’; ലണ്ടനില്‍ മസ്‌കിനെതിരെ പോസ്റ്ററുകള്‍


ടെസ്‌ല സിഇഒയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാര്യക്ഷമതാവകുപ്പിന്റെ ചുമതലയുമുള്ള ഇലോണ്‍ മസ്‌കിനെതിരെ ലണ്ടനില്‍ ഉടനീളം പോസ്റ്ററുകള്‍. ലണ്ടനിലെ ട്യൂബ് സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റോപ്പുകള്‍ എന്നിവിടങ്ങളിലാണ് മസ്‌കിനെ നാസിയായി ചിത്രീകരിക്കുന്നതടക്കമുള്ള പോസ്റ്ററുകളുള്ളത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നടന്ന വിജയാഘോഷത്തില്‍ മസ്‌കിന്റെ വിവാദമായ ‘നാസി സല്യൂട്ട്’ ചിത്രം അടക്കം ഉപയോഗിച്ചുള്ളതാണ് പോസ്റ്ററുകള്‍.മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ് സൈറ്റായ എക്‌സ്, കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല എന്നിവയേയും പോസ്റ്ററുകളില്‍ കണക്കറ്റ് പരിഹസിക്കുന്നു. ‘പൂജ്യത്തില്‍നിന്ന് 1939-ലേക്ക്, മൂന്ന് സെക്കന്‍ഡില്‍’, എന്നാണ് ടെസ്‌ല കാറിന്റെ പശ്ചാത്തലത്തില്‍ മസ്‌കിന്റെ ‘നാസി സെല്യൂട്ടി’നുള്ള പരിഹാസം. ടെസ്‌ലയുടെ ഓഹരികളിലുണ്ടായ ഇടിവും പോസ്റ്ററുകളില്‍ പരിഹസിക്കപ്പെടുന്നു. ‘വിദ്വേഷം വില്‍ക്കപ്പെടില്ല, ടെസ്‌ലയോട് ചോദിക്കൂ’, എന്നാണ് ഒരു പരിഹാസം.


Source link

Related Articles

Back to top button