VIDEO | ‘നട തുറന്നപ്പോള്‍ അമ്മ എന്നെ ആദ്യം കണ്ടു, ഞാന്‍ അമ്മയെയും’

ചോറ്റാനിക്കര മകം തൊഴാനെത്തി നടന്‍ ദേവന്‍. പലപ്പോഴും വന്ന് തൊഴുത് പോകാറുണ്ടെങ്കിലും മകം തൊഴാനായി ആറ് വര്‍ഷത്തിന് ശേഷമാണ് വരുന്നതെന്ന് ദേവന്‍ പറഞ്ഞു. അമ്മയാണ് തന്നെ ഭക്തനാക്കിയതെന്നും ചെറുപ്പത്തില്‍ അമ്മയുടെ വിരലില്‍ പിടിച്ചാണ് അമ്പലത്തിലെല്ലാം പോകാറുള്ളതെന്നും ദേവന്‍ ഓര്‍ത്തെടുത്തു. ‘എനിക്ക് ഒന്നാം സ്ഥാനം കിട്ടി. ഏറ്റവും മുന്നില്‍ എന്നെക്കൊണ്ട് വച്ചു. നട തുറക്കുമ്പോള്‍ അമ്മ എന്നെ ആദ്യം കണ്ടു. അതിനുശേഷം ഞാന്‍ അമ്മയേയും കണ്ടു. പലപ്പോഴും വന്ന് തൊഴുത് പോകാറുണ്ട്. മകം തൊഴാനായി ആറ് വര്‍ഷത്തിന് ശേഷമാണ് വരുന്നത്. ഇത്തവണ ഭയങ്കര തിരക്കാണ്. ആള്‍ക്കാര്‍ക്ക് കൂടുതല്‍ ഭക്തി വന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എന്റെ അമ്മയാണ് എന്നെ ഭക്തനാക്കി മാറ്റിയത്. ചെറുപ്പത്തില്‍ അമ്മയുടെ വിരലില്‍ പിടിച്ചിട്ടാണ് അമ്പലത്തിലെല്ലാം പോകാറ്. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.’- ദേവന്‍ പറഞ്ഞു.
Source link