WORLD

അലക്സേജിനെ കുടുക്കിയത് ഭാര്യയുടെ ഫെയ്സ്ബുക് ചിത്രം; ഇന്റർപോളിന്റെ കണ്ണിലുടക്കി ‘ടാഗിങ്’


തിരുവനന്തപുരം ∙ യുഎസ് രഹസ്യാന്വേഷണ ഏജൻസികളും ഇന്റർപോളും വർഷങ്ങളായി തിരയുകയായിരുന്ന ലിത്വേനിയൻ പൗരൻ അലക്സേജ് ബെസിക്കോവിനെ കുടുക്കിയത് ഭാര്യ യൂലിയ വർക്കല ബീച്ചിലെത്തിയപ്പോൾ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ്. ഇതിലെ ഫോട്ടോയിൽ യൂലിയ സുഹൃത്തിനെ ടാഗ് ചെയ്തത് ഇന്റർപോളിന്റെ കണ്ണിലുടക്കി. ഉടൻ യുഎസ് രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ടു വാറന്റ് തയാറാക്കി സിബിഐക്കു കൈമാറുകയും പിന്നാലെ കേരള പൊലീസ് അലക്സേജിനെ പിടികൂടുകയുമായിരുന്നു.അന്വേഷണ ഏജൻസികളുടെ നിരീക്ഷണമുള്ളതിനാൽ അലക്സേജ് വർഷങ്ങളായി ‘സീറോ കോൺടാക്ട്’ തന്ത്രമാണു പ്രയോഗിച്ചത് – പരിചയമില്ലാത്ത ഒരാളോടും ഇടപെടില്ല. വർക്കലയിലെത്തിയാൽ താമസിക്കുന്ന വീടിന്റെ മുറ്റത്തെ പുല്ലുചെത്താൻപോലും ആൾക്കാരെ ഏർപ്പെടുത്താതെ സ്വയം ചെയ്യുമായിരുന്നു.


Source link

Related Articles

Back to top button