INDIA

എൽജി ഐപിഒ ഉടനില്ല; ഓഹരിയിലെ വമ്പൻ ‘കെ-ഡ്രാമ’ ഇനിയും വൈകും


ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയുടെ ഇന്ത്യയിലെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഉടനുണ്ടായേക്കില്ല. ആഗോള താരിഫ് യുദ്ധപശ്ചാത്തലത്തിൽ ഓഹരി വിപണി വൻ ചാഞ്ചാട്ടം നേരിടുന്നത് കണക്കിലെടുത്ത്, ഐപിഒ നടപടികൾ കമ്പനി കൽകാലം വൈകിപ്പിക്കുകയാണെന്ന് ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തത്. എൽജി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.കമ്പനിയുടെ നിലവിലെ നടപടിക്രമങ്ങൾ പ്രകാരം അടുത്തമാസമാണ് ഐപിഒ നടക്കേണ്ടത്. നേരത്തെ 15 ബില്യൻ ഡോളർ (ഏകദേശം 1.3 ലക്ഷം കോടി രൂപ) മൂല്യം വിലയിരുത്തിയായിരുന്നു ഐപിഒയ്ക്കുള്ള എൽജിയുടെ മുന്നൊരുക്കങ്ങൾ. നിലവിൽ മൂല്യം കൽപിക്കുന്നത് 10.5-11.5 ബില്യൻ ഡോളർ വരെ (ഏകദേശം ഒരുലക്ഷം കോടി രൂപ). ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button