അലാറം മുഴങ്ങി, ചെന്നൈയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ അട്ടിമറിശ്രമം; അന്വേഷണത്തിന് എൻഐഎയും

ചെന്നൈ: റെയില്‍വേ ട്രാക്കിലെ നട്ടും ബോള്‍ട്ടും അഴിച്ച് തീവണ്ടി അട്ടിമറിക്കാനുള്ള ശ്രമം റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം ഇല്ലാതാക്കി. ചെന്നൈക്കടുത്തുള്ള തിരുവള്ളൂര്‍ ജില്ലയിലെ തിരുവലങ്ങാട് റെയില്‍വേ സ്റ്റേഷനോടുചേര്‍ന്നുള്ള സിഗ്‌നല്‍പോസ്റ്റിന് സമീപത്തെ ട്രാക്കിലെ നട്ടുകളും ബോള്‍ട്ടുകളുമൂരി മാറ്റാനുള്ള ശ്രമം വെള്ളിയാഴ്ച പുലര്‍ച്ചെ 1.15-ഓടെയോടെയാണ് നടന്നത്. തുടര്‍ന്ന് സിഗ്‌നലും തകരാറിലാക്കാന്‍ ശ്രമംനടന്നു. സിഗ്‌നലിനുസമീപം അട്ടിമറിശ്രമം നടന്നതിനാല്‍ ഉടന്‍ തിരുവിലങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അലാറം മുഴങ്ങി. റെയില്‍വേ ജീവനക്കാര്‍ സംഭവസ്ഥലത്ത് ഓടിയെത്തി. ആരെയും പിടികൂടാനായില്ലെങ്കിലും ജീവനക്കാര്‍ ഉടന്‍ സമീപസ്റ്റേഷനുകളിലേക്ക് വിവരംനല്‍കുകയും തീവണ്ടികള്‍ പിടിച്ചിടുകയും ചെയ്തു. ഇതിലൂടെ അപകടമൊഴിവായി. ട്രാക്കിലെ കേടുപാടുകള്‍ പരിഹരിച്ച് തീവണ്ടി ഗതാഗതം തുടര്‍ന്നു.
Source link