KERALA

‘അവതാരകരുടെ ‘നച്ചാപ്പിക്ക’ വേതനം കൂട്ടിയ നേതാവ്’; രഞ്ജിനിക്കൊപ്പമുള്ള ചിത്രവുമായി രാജ് കലേഷ്


മലയാളികള്‍ക്ക് സുപരിചിതരായ അവതാരകരാണ് രാജ് കലേഷും രഞ്ജിനി ഹരിദാസും. ടി.വി. ഷോകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ രണ്ടുപേരും വര്‍ഷങ്ങളായി അവതാരകരായി തിളങ്ങുന്നവരുമാണ്. കഴിഞ്ഞദിവസം രാജ് കലേഷ് രഞ്ജിനിക്കൊപ്പം പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം കുറിച്ച വാക്കുകളും സാമൂഹികമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ‘നമ്മുടെ അണ്‍സങ് ട്രേഡ് യൂണിയന്‍ നേതാവ്’ എന്നാണ് രഞ്ജിനി ഹരിദാസിനെ രാജ് കലേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശേഷിപ്പിച്ചത്. രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാജ് കലേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘അവതാരകരുടെ ‘നച്ചാപ്പിക്ക’വേതനം വിപ്ലവകരമായി കുട്ടുകയും മാന്യമായൊരു സ്ഥാനം ഉണ്ടാക്കിത്തരികയും ചെയ്ത നമ്മുടെ അണ്‍സങ്ങ് ട്രേഡ് യൂണിയന്‍ നേതാവ്!’


Source link

Related Articles

Back to top button