KERALA

'യാഥാർഥ്യം അം​ഗീകരിക്കണം, കളി കഴിഞ്ഞ് കമന്ററി ബോക്സിലേക്ക് വരൂ'; ധോനിക്കെതിരേ ഹെയ്ഡൻ


ചെന്നൈ: മഹേന്ദ്ര സിങ് ധോനി കളി മതിയാക്കാനുള്ള സമയമായെന്ന് മുൻ ചെന്നൈ താരവും ഓസ്ട്രേലിയൻ ബാറ്ററുമായ മാത്യു ഹെയ്ഡൻ. ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നും ആ യാഥാർഥ്യം അം​ഗീകരിക്കണമെന്നും ഹെയ്ഡൻ പറഞ്ഞു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്- ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെയാണ് കമന്ററി ബോക്സിൽ നിന്ന് ഹെയ്ഡൻ ഇത്തരത്തിൽ പ്രതികരിച്ചത്. ‘ഈ മത്സരത്തിന് ശേഷം ധോനി ഞങ്ങളുടെ കൂടെ കമന്ററി ബോക്‌സിനൊപ്പം ചേരണം. ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു. ഒരുപാട് വൈകുന്നതിന് മുമ്പ് ആ യാഥാര്‍ഥ്യം അദ്ദേഹം അംഗീകരിക്കണം.’- ഡൽഹിക്കെതിരായ മത്സരത്തിനിടെ മാത്യു ഹെയ്ഡന്‍ പറഞ്ഞു. ഡൽഹിക്കെതിരേ ധോനിയുടെ മെല്ലെപ്പോക്ക് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഡല്‍ഹിക്കെതിരേ 26 പന്തില്‍ നിന്ന് 30 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായത്. 25 റണ്‍സിന് ടീം തോറ്റതിന് പിന്നാലെ മുന്‍ നായകനെതിരേ ആരാധകരടക്കം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.


Source link

Related Articles

Back to top button