KERALA

കത്തോലിക്കാ വിശ്വാസികൾ കൂടി, വൈദികരും കന്യാസ്ത്രീകളും കുറഞ്ഞു


ആലപ്പുഴ: ലോകത്ത് കത്തോലിക്ക വിശ്വാസികൾ കൂടിയെങ്കിലും വൈദികരും കന്യാസ്ത്രീകളും കുറഞ്ഞതായി വത്തിക്കാന്റെ കണക്ക്. ബിഷപ്പുമാരുടെ എണ്ണവും കൂടിയിട്ടുണ്ട്. രണ്ടുവർഷം കൂടുമ്പോഴാണ് വത്തിക്കാൻ ഈ കണക്കെടുക്കാറ്. 2022-23 കാലത്തെ വിവരമാണ് ഇപ്പോൾ പുറത്തുവന്നത്.അതനുസരിച്ച് ഇക്കാലയളവിൽ ലോകത്തെ കത്തോലിക്ക വിശ്വാസികൾ 139-ൽനിന്ന് 140.6 കോടിയായി കൂടി. ആഫ്രിക്കയിലാണ് കൂടുതൽ വളർച്ച- 3.3 ശതമാനം. ഏറ്റവുമധികം കത്തോലിക്കരുള്ളത് ബ്രസീലിലാണ്- 18.20 കോടി.


Source link

Related Articles

Back to top button