WORLD

ഋതുരാജ് വഴി മാറും, ചെന്നൈയെ നയിക്കാൻ വീണ്ടും എം.എസ്. ധോണി വരുമോ? സൂചന നൽകി പരിശീലകൻ


ചെന്നൈ∙ ഐപിഎലിൽ എം.എസ്. ധോണി വീണ്ടും ക്യാപ്റ്റന്റെ റോളിൽ എത്തുമെന്നു സൂചന. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടീമിന്റെ ക്യാപ്റ്റൻ മാറാൻ സാധ്യതയുണ്ടെന്ന് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് പരിശീലകൻ മൈക്ക് ഹസി അറിയിച്ചു. രാജസ്ഥാൻ റോയൽസിനെതിരായ മത്സത്തിനിടെ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനു പന്ത് കയ്യിലിടിച്ചു പരുക്കേറ്റിരുന്നു. അടുത്ത മത്സരത്തിൽ ഋതുരാജ് കളിക്കുമോയെന്ന കാര്യവും സംശയമാണ്.ഋതുരാജ് ഇറങ്ങിയില്ലെങ്കിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ താൽക്കാലിക ക്യാപ്റ്റനാകും. ശനിയാഴ്ച രാത്രി എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ– ഡൽഹി പോരാട്ടം. ധോണിയുടെ ക്യാപ്റ്റൻസി ഒരിക്കൽ കൂടി കാണാമെന്ന മോഹത്തിലാണ് ചെന്നൈയിലെ ‘തല’ ആരാധകർ. ‘‘ഋതുരാജിന്റെ പരുക്ക് ഭേദമാകുന്നത് അനുസരിച്ചാണ് അദ്ദേഹം കളിക്കാനുള്ള സാധ്യതകൾ. നെറ്റ്സിൽ അദ്ദേഹത്തിന്റെ പരിശീലനം കൂടി കണ്ട ശേഷമാകും തീരുമാനം. ഋതുരാജ് കളിച്ചില്ലെങ്കിൽ ആരു നയിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല.’’– ഹസി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.


Source link

Related Articles

Back to top button