WORLD

‘പ്രശസ്തിക്കു വേണ്ടി അപമാനിക്കുന്നവരുടെ ‘യോഗ്യത’ എന്താണ്?’: കുനാല്‍ കമ്രയ്ക്കെതിരെ കങ്കണ


മുംബൈ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ‘രാജ്യദ്രോഹി’ എന്നു വിളിച്ച ‌സ്റ്റാന്‍ഡ് അപ് കൊമീഡിയൻ കുനാല്‍ കമ്രയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ട്. വെറും രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണെന്ന് കങ്കണ ചോദിച്ചു. ‘‘ രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി ആളുകൾ മോശം പരാമർശങ്ങൾ നടത്തുമ്പോൾ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു നമ്മൾ ചിന്തിക്കണം. നിങ്ങൾ ആരുമാകാം, പക്ഷേ ഒരാളെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുപ്പോൾ മറ്റുള്ളവർക്ക് നിങ്ങളോടുള്ള ബഹുമാനമാണ് ഇല്ലാതാകുന്നത്. കോമഡിയുടെ പേരിൽ ജനങ്ങളെയും സംസ്കാരത്തെയും ദുരുപയോഗം ചെയ്യുന്നു. രണ്ടു നിമിഷത്തെ പ്രശസ്തിക്കു വേണ്ടി മറ്റുള്ളവരെ അപമാനിക്കുന്നവരുടെ യോഗ്യത എന്താണ്?’’ – കങ്കണ ചോദിച്ചു. 


Source link

Related Articles

Back to top button