അവസാന നിമിഷം ജയ്സ്വാളിനു പകരം വരുൺ, അക്ഷറിന്റെ സ്ഥാനക്കയറ്റം, ഒറ്റക്കെട്ടായി പോരാട്ടം; ‘ദുബായി’ക്കായി ഒരുക്കിയ ടീം, കപ്പടിച്ച് മടക്കം!

ചാംപ്യൻസ് ട്രോഫിയിലെ 5 മത്സരങ്ങൾക്കായി 4 വേദികളിലൂടെ ഏകദേശം 7150 കിലോമീറ്റർ ദൂരം ന്യൂസീലൻഡ് ടീമിനു യാത്ര ചെയ്യേണ്ടിവന്നു. എന്നാൽ, ദുബായിലെ ഹോട്ടൽ റൂമിൽനിന്ന് നേരേ ഗ്രൗണ്ടിലേക്കായിരുന്നു ഇന്ത്യൻ ടീമിന്റെ യാത്ര. സ്പിന്നർമാരെ കൂടുതൽ ഉൾപ്പെടുത്തിയ ടീം തിരഞ്ഞെടുപ്പ് മുതൽ ബാറ്റിങ് ഓർഡറിലെ പരീക്ഷണങ്ങൾവരെ പിച്ചിന്റെ മർമവും എതിരാളികളുടെ കരുത്തും തിരിച്ചറിഞ്ഞുള്ള ഗെയിം പ്ലാനാണ് ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടനേട്ടത്തിൽ നിർണായകമായത്.ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ പേസ് ബോളിങ് ശക്തിപ്പെടുത്തുന്നതിനു പകരം 5 സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ഒരു വ്യാഴവട്ടത്തിനുശേഷമുള്ള ഇന്ത്യയുടെ കിരീടവിജയത്തിൽ സ്പിൻ ബോളർമാരുടെ മികവ് നിർണായകമായി. ആകെ 26 വിക്കറ്റുകളാണ് ഇന്ത്യൻ സ്പിന്നർമാർ ഈ ടൂർണമെന്റിൽ നേടിയത്.
Source link