‘അച്ഛന്‍ മരിച്ച ദിവസം പോലും ചിരിച്ചുകൊണ്ട് ഫോട്ടോ എടുക്കേണ്ടി വന്നു’- സാമന്ത പറയുന്നു

സാധാരണ ആളുകളെപ്പോലെ നഗരത്തിലൂടെ നടക്കാനോ ഒരു സാധനം വാങ്ങാനായി ഷോപ്പിങ് മാളില്‍ കയറാനോ സെലിബ്രിറ്റികള്‍ക്ക് കഴിയില്ല. പലപ്പോഴും ആളുകള്‍ തിരിച്ചറിയുകയും ഫോട്ടോയെടുക്കാനും മറ്റുമായി സമീപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെല്ലാം അവര്‍ ഒഴിവാക്കുകയാണ് പതിവ്. അല്ലെങ്കില്‍ മാസ്‌കും ക്യാപ്പുമെല്ലാംവെച്ച് തിരിച്ചറിയാനാകാത്തവിധം നഗരത്തിലിറങ്ങേണ്ടിവരും.ഇതുപോലെ സെലിബ്രിറ്റിയായതിനാല്‍ നേരിട്ട ഒരു ദുരനുഭവം പങ്കുവെയ്ക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. അച്ഛന്‍ മരിച്ച ദിവസവും ആരാധകര്‍ക്കൊപ്പം ചിരിച്ച മുഖവുമായി സെല്‍ഫിക്ക് പോസ് ചെയ്യേണ്ടി വന്നുവെന്ന് സാമന്ത പറയുന്നു. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാനയാത്രക്കിടെയായിരുന്നു ഈ സംഭവമെന്നും അവര്‍ വിവരിക്കുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത.
Source link