KERALA

‘അവർക്ക് മാപ്പുനൽകാൻ രഹസ്യമായി ചിന്തിച്ചിരുന്നു, പക്ഷേ സമ്മതിച്ചില്ല’; അഹാനയ്ക്ക് പിന്തുണയുമായി അമ്മ


നാൻസി റാണി എന്ന ചിത്രത്തിന്റെ സംവിധായകന്റെ ഭാര്യയുടെ ആരോപണങ്ങളും അതിന് നടി അഹാന കൃഷ്ണ നൽകിയ മറുപടിയും കഴിഞ്ഞദിവസം ചർച്ചയായിരുന്നു. തന്റെ ഭർത്താവ് മനു ജെയിംസും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വെച്ച് ചിത്രത്തിന്റെ പ്രമോഷന് അഹാന വരേണ്ടതായിരുന്നുവെന്നും സംവിധായകന്റെ ഭാര്യ നൈന അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംവിധായകൻ സെറ്റിലെത്തുന്നത് മദ്യപിച്ചായിരുന്നുവെന്നും കേസ് കൊടുക്കേണ്ട ​ഗുരുതര പ്രശ്നമായിരുന്നു ഇതെന്നുമാണ് ഇതിന് അഹാന നൽകിയ മറുപടി. അഹാനയെ പിന്തുണച്ച് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ് അമ്മയായ സിന്ധു കൃഷ്ണകുമാർ.നൈനയ്ക്ക് മാപ്പുനൽകി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ചിന്തിച്ചിരുന്നു എന്നാണ് സിന്ധു കൃഷ്ണകുമാർ സോഷ്യൽ മീഡിയാ സ്റ്റോറിയിൽ കുറിച്ചു. അഹാന കൃഷ്ണ ഈ വിഷയത്തിൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വിശദീകരണക്കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്. ‘‘അവർക്ക് മാപ്പു നൽകി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ, അങ്ങനെ ചെയ്യാൻ അവർ ഒരവസരം നൽകിയില്ല. ഒടുവിൽ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു.’’ സിന്ധു കൃഷ്ണയുടെ വാക്കുകൾ.


Source link

Related Articles

Back to top button