KERALA
ജോലി വാഗ്ദാനംചെയ്ത് 19 ലക്ഷം തട്ടി, യുവാവിനെ ലഹരിമരുന്നുകേസില്‍ കുടുക്കാനും ശ്രമം; അറസ്റ്റിൽ

കൊടുങ്ങല്ലൂര്‍ (തൃശ്ശൂര്‍): ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിബസാര്‍ കാട്ടുപറമ്പില്‍ ഷാനീര്‍ (50) ആണ് മതിലകം പോലീസിന്റെ പിടിയിലായത്. കെടിഡിസിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്.ശാന്തിപുരം പള്ളിനട കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിമില്‍നിന്ന് നാലുതവണയായി 19 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. മുഹമ്മദ് ഇബ്രാഹിമിന്റെ മകന്‍ നിഹാലിന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. തുടര്‍ന്ന് വാങ്ങിയ തുക തിരികെ കൊടുക്കാതിരിക്കാനായി നിഹാലിനെ ലഹരിമരുന്നുകേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.
Source link