‘അശ്ലീല സിനിമചെയ്യാൻ ഭ്രാന്തുണ്ടോ എന്ന് ചോദിച്ചവരുണ്ട്’; ‘ജിസ്മി’ൽ അഭിനയിച്ചതിനെക്കുറിച്ച് ബിപാഷ

ജിസ്മ് എന്ന സിനിമയെ തന്റെ ബോളിവുഡ് കരിയറിലെ ഒരു പ്രധാന അധ്യായമായാണ് കാണുന്നതെന്ന് നടി ബിപാഷ ബസു. എന്നാൽ, പ്രായപൂർത്തിയായവർക്ക് മാത്രമുള്ള ഉള്ളടക്കം കാരണം പലരും ഈ സിനിമ ചെയ്യരുതെന്ന് തന്നെ ഉപദേശിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ബിപാഷ ഇക്കാര്യം പറഞ്ഞത്.കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് താൻ ‘ജിസ്മ്’ ചെയ്യുന്നതെന്ന് ബിപാഷ ബസു വ്യക്തമാക്കി. പ്രായപൂർത്തിയായവർക്കുമാത്രമുള്ള ഉള്ളടക്കം നിറഞ്ഞ ചിത്രത്തിൽ വേഷമിടുന്നതിനെ പലരും എതിർത്തു. ആളുകളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടി എന്ന നിലയിൽ അങ്ങനെയൊരു ചിത്രം ചെയ്യാനാവില്ലെന്നും അഭിപ്രായം ഉയർന്നു. എന്നാൽ സിനിമയുടെ കഥ ഒരുപാട് ഇഷ്ടമായെന്നും സിനിമ ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നുമാണ് താൻ മറുപടി പറഞ്ഞത്. തനിക്ക് ഭ്രാന്താണെന്ന് മാനേജർ പോലും കരുതിയെന്നും ബിപാഷ ഓർമിച്ചു.
Source link