‘അസംബന്ധം, അടിസ്ഥാനരഹിതം, അവിശ്വസനീയം, ഗൂഢാലോചന; ആ മുറിയിൽ ഞങ്ങൾ പണം സൂക്ഷിച്ചിട്ടില്ല’

ന്യൂഡൽഹി ∙ വസതിയോടു ചേർന്നുള്ള സ്റ്റോർ റൂമിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം ശക്തമായി നിഷേധിച്ച് ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ. സ്റ്റോർ റൂമിൽ താനോ കുടുംബമോ പണം സൂക്ഷിച്ചിട്ടില്ലെന്നും ആ മുറി തന്റെ പ്രധാന വസതിയിൽനിന്നു വേറിട്ടാണു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ആളുകൾക്കു പ്രവേശിക്കാനും ഉപയോഗിക്കാനും കഴിയുന്ന മുറിയാണ് അതെന്നും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയ്ക്കു നൽകിയ വിശീകരണത്തിൽ ജഡ്ജി യശ്വന്ത് വർമ ചൂണ്ടിക്കാട്ടി. ‘‘ഉപയോഗിക്കാത്ത ഫർണിച്ചറുകൾ, കുപ്പികൾ, പാത്രങ്ങൾ, മെത്തകൾ, പഴയ പരവതാനികൾ, സ്പീക്കറുകൾ, പൂന്തോട്ട ഉപകരണങ്ങൾ, കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ചില വസ്തുക്കൾ എന്നിവ സൂക്ഷിക്കാൻ ഈ മുറി പൊതുവെ എല്ലാവരും ഉപയോഗിച്ചിരുന്നു. സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെ മുൻവാതിലിലൂടെയും പിൻവാതിലിലൂടെയും പ്രവേശിക്കാം. പ്രധാന വസതിയുമായി ബന്ധമില്ല. അത് എന്റെ വീട്ടിലെ ഒരു മുറിയുമല്ല. തീപിടിത്തം ഉണ്ടായ ദിവസം ഞാനും ഭാര്യയും മധ്യപ്രദേശിലായിരുന്നു. മകളും വയോധികയായ അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
Source link